INDIA

എൻജിനീയർ റഷീദിന് സഭാസമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി


ന്യൂഡൽഹി ∙ ബാരാമുള്ള ലോക്സഭാംഗം എൻജിനീയർ റഷീദിനു പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. കസ്റ്റഡിയിലിരിക്കെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാമെന്നു ജസ്റ്റിസുമാരായ ചന്ദ്രധാരി സിങ്, അനുപ് ജയ്റാം ഭംഭാനി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. പൊലീസ് സുരക്ഷയിൽ ജയിലിൽനിന്നു പാർലമെന്റിലേക്കു കൊണ്ടുപോകാനും ഏപ്രിൽ 4 വരെ സമ്മേളനം നടക്കുന്ന സമയത്തു പങ്കെടുക്കാൻ അനുമതി നൽകാനും ജയിൽ ഡയറക്ടർ ജനറലിനു കോടതി നിർദേശം നൽകി. ഭീകരപ്രവർത്തനക്കുറ്റമാരോപിച്ചു 2017 ൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്നതിനിടെയാണ് എൻജിനീയർ റഷീദ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചത്. പാർലമെന്റിനുള്ളിൽ ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. 


Source link

Related Articles

Back to top button