KERALAM
സൈബർ സുരക്ഷയ്ക്ക് ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ

തിരുവനന്തപുരം: സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗരേഖയായ ‘കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ’ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായി ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയും രൂപീകരിച്ചു. സൈബർ പ്രതിസന്ധികൾ കാര്യക്ഷമമായി നേരിടുന്നതിനും ഏകോപനത്തിനുമാണ് പ്ലാൻ തയ്യാറാക്കിയത്. പുതിയ സൈബർ സുരക്ഷാ ഭീഷണികൾ, വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ, പുതിയ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവയെ അടിസ്ഥാനമാക്കി പദ്ധതി കാലാനുസൃതമായി പുതുക്കും. വകുപ്പുതല ഏകോപനത്തിനായി പ്രധാനപ്പെട്ട എല്ലാ വകുപ്പുകളിലും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറെ നിയമിച്ചിട്ടുണ്ട്.
Source link