മുതിർന്ന അണ്ണാ ഡിഎംകെ നേതാവ് കറുപ്പസ്വാമി പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മുതിർന്ന അണ്ണാ ഡിഎംകെ നേതാവും മുൻ എംഎൽഎയുമായ കറുപ്പസ്വാമി പാണ്ഡ്യൻ (76) അന്തരിച്ചു. തിരുനെൽവേലി ജില്ലയിലെ വസതിയിലായിരുന്നു അന്ത്യം. ഡിഎംകെ ടിക്കറ്റിലും പാണ്ഡ്യൻ നിയമസഭാംഗമായിട്ടുണ്ട്. 1977, 1980 തെരഞ്ഞെടുപ്പുകളിൽ നിയമസഭാംഗമായ പാണ്ഡ്യൻ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. 2000ൽ അണ്ണാഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ടശേഷം പാണ്ഡ്യൻ 2006ൽ ഡിഎംകെയിൽ ചേർന്നു.
അതേ വർഷം തെങ്കാശിയിൽനിന്നു ഡിഎംകെ ടിക്കറ്റിൽ വിജയിച്ചു. 2015ൽ പാണ്ഡ്യനെ ഡിഎംകെയിൽനിന്നു പുറത്താക്കി. ജയലളിതയുടെ മരണശേഷം വി.കെ. ശശികല അണ്ണാ ഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറി ആയപ്പോൾ പാണ്ഡ്യനെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചു. 2017ൽ പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് അണ്ണാ ഡിഎംകെ വിട്ട പാണ്ഡ്യൻ 2020ൽ വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി.
Source link