BUSINESS
കേന്ദ്രസർക്കാർ ജോലിക്കുള്ള റിക്രൂട്മെന്റ് ഇനി ഒറ്റ പോർട്ടലിൽ; 22 ഭാഷകളിലും പരീക്ഷ എഴുതാം

ന്യൂഡൽഹി∙ എല്ലാത്തരം കേന്ദ്രസർക്കാർ ജോലികൾക്കുമുള്ള റിക്രൂട്മെന്റിനായി ഏകീകൃത പോർട്ടൽ (സിംഗിൾ ജോബ് ആപ്ലിക്കേഷൻ പോർട്ടൽ) തുടങ്ങുമെന്ന് കേന്ദ്ര പഴ്സനേൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലും പരീക്ഷകളെഴുതാൻ അനുവദിക്കും. റിക്രൂട്മെന്റ് പ്രക്രിയയ്ക്കെടുക്കുന്ന സമയം 15 മാസത്തിൽനിന്ന് എട്ടു മാസമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും സമയം കുറയ്ക്കാൻ ശ്രമിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷകളുടെ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. നിലവിൽ 13 പ്രാദേശിക ഭാഷകളിൽ പരീക്ഷകളെഴുതാൻ അനുമതിയുണ്ട്.
Source link