അമരാവതി: ആന്ധ്രപ്രദേശിൽ പ്രമുഖ ക്രിസ്ത്യൻ പാസ്റ്റർ പ്രവീൺ പഗാദലയുടെ(45) ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. പ്രവീണിനെ ചൊവ്വാഴ്ച രാവിലെയാണു രാജമുന്ദ്രിക്കു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചഗല്ലുവിലെ ക്രിസ്ത്യൻ കൺവൻഷനിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ പോയ പ്രവീണിനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തിൽ പ്രവീൺ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഈസ്റ്റ് ഗോദാവരി ജില്ലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആന്ധ്രയിലെ അറിയപ്പെടുന്ന ബൈബിൾ പ്രഭാഷകനായ പ്രവീൺ ഹൈദരാബാദിലാണ് താമസിച്ചിരുന്നത്.
Source link
ആന്ധ്രയിലെ പാസ്റ്ററുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നായിഡു
