BUSINESS
Last Minute Tax Planning 7 രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവന-നികുതി ഇളവ് ലഭിക്കാന്‍ എന്ത് വേണം?

ആദായ നികുതി ഇളവ് ലഭിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയാല്‍ മതി. നല്‍കുന്ന സംഭാവന തുക മുഴുവന്‍ നിങ്ങള്‍ക്ക് വരുമാനത്തില്‍ നിന്ന് കുറയ്ക്കാം. ഓള്‍ഡ് ടാക്‌സ് റെജിം സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുന്നത് എന്ന കാര്യം മറക്കരുത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നികുതി ഇളവ് പ്രതീക്ഷിച്ച് നല്‍കിയ സംഭാവന നികുതി ബാധ്യതയായി മാറിയേക്കാം.1. ജനപ്രാതിനിധ്യ നിയമം 951 ലെ സെക്ഷന്‍ 29 പ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ള പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്കേ നികുതി ഇളവ് ലഭിക്കൂ.2. എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാം. പക്ഷേ വ്യക്തിയുടെ ഒരു വര്‍ഷത്തെ മൊത്ത വരുമാനത്തേക്കാള്‍ കൂടുതല്‍ തുക സംഭാവനചെയ്താല്‍ നികുതി ഇളവ് ലഭിക്കില്ല.
Source link