കണ്ടു പിടിക്കാൻ പാടുപെടും! യുദ്ധത്തിൽ റഷ്യയെ ഇപ്പോഴും താങ്ങുന്നത് ക്രിപ്റ്റോ കറൻസികൾ

അമേരിക്കൻ ഡോളർ ഉപയോഗിച്ച് വ്യാപാരവും രാജ്യാന്തര പണമിടപാടുകളും നടത്തിയിരുന്ന കാലം ചരിത്രമാകുകയാണ്. ഡി ഡോളറൈസേഷൻ വളരെ ബോധപൂർവം രാജ്യങ്ങൾ നടപ്പിലാക്കുന്നു. റഷ്യ – യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഈ പ്രവണത കൂടുതൽ ശക്തിപ്പെട്ടു. ഡോളറിന് പകരം ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതാണ് റഷ്യയുടെ സാമ്പത്തിക വളർച്ചയെ ഇപ്പോൾ സഹായിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഡോളർ ആധിപത്യം അവസാനിപ്പിക്കൽ ലക്‌ഷ്യംരാജ്യങ്ങൾ ആഗോള വ്യാപാരത്തിനായി ക്രിപ്‌റ്റോകറൻസികളും മറ്റ് ബദലുകളും ഉപയോഗിക്കുകയും ഉപരോധങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിനാൽ ആഗോള വ്യാപാരങ്ങളിൽ അമേരിക്കയുടെ ആധിപത്യം മങ്ങുന്നുണ്ട്. ചൈനയുമായും ഇന്ത്യയുമായും വ്യാപാരം സുഗമമാക്കുന്നതിന് റഷ്യ ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിരുന്നു.
Source link