BUSINESS

കേരളത്തിൽ 3.51 ലക്ഷം പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചെന്ന് മന്ത്രി; സൃഷ്ടിച്ചത് 7.45 ലക്ഷം തൊഴി‌ൽ


തിരുവനന്തപുരം ∙ സംസ്ഥാനത്തു സംരംഭക വർഷം ആരംഭിച്ച ശേഷം 3.51 ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിച്ചെന്നു മന്ത്രി പി.രാജീവിനു വേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു. ഇതിൽ 1.11 ലക്ഷം വനിതാ സംരംഭങ്ങളാണ്. ഇത്രയും സംരംഭങ്ങളിലൂടെ 22,526 കോടി രൂപയുടെ നിക്ഷേപവും 7.45 ലക്ഷം തൊഴിലും സൃഷ്ടിച്ചു. സംസ്ഥാനത്ത് ഇതുവരെ 33 പേർക്കു സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കാൻ അനുമതി നൽകി. കുറഞ്ഞതു 10 ഏക്കറുള്ള കമ്പനികൾക്കും  സഹകരണ സ്ഥാപനങ്ങൾക്കും  ചാരിറ്റബിൾ സൊസൈറ്റികൾക്കും സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാം. കുറഞ്ഞത് 5 ഏക്കർ ഉള്ളവർക്ക് സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കാനും അപേക്ഷിക്കാം. സ്വന്തമായി സ്ഥലം ഉള്ളവർക്കും 30 വർഷമോ അതിലധികമോ കാലാവധിയുള്ള പാ‌‌ട്ട ഭൂമി ഉള്ളവർക്കും ഡവലപ്പർ പെർമിറ്റിന് അപേക്ഷിക്കാമെന്നു മന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button