EXPLAINER എന്താണ് കൊടകര കുഴൽപണക്കേസ്? പൊലീസിന്റെയും ഇ.ഡിയുടെയും കുറ്റപത്രങ്ങളിൽ പറയുന്നത് എന്തൊക്കെ?

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ മൂന്നിനു പുലർച്ചെ ദേശീയപാതയിലൂടെ പോയ കാർ ആക്രമിച്ചു ക്രിമിനൽ സംഘം മൂന്നരക്കോടി രൂപ കവർന്നതാണ് കൊടകര കുഴൽപണക്കേസ്. പൊലീസിന് പരാതി ലഭിക്കുന്നത് ഏപ്രിൽ ഏഴിനാണ്. 25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു ഡ്രൈവർ ഷംജീറിന്റെ പരാതി. കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിനു വേണ്ടി എത്തിച്ചതാണിതെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. 22 പേരെ പ്രതി ചേർത്തു 2021 ജൂലൈ 23ന് കുറ്റപത്രം സമർപ്പിച്ചു. ഒരാൾ കൂടി അറസ്റ്റിലായതിനു പിന്നാലെ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.പൊലീസ് കുറ്റപത്രം: കൊള്ളയടിച്ചത് ബിജെപിക്കുള്ള തിരഞ്ഞെടുപ്പ് ഫണ്ട് ∙ മൂന്നരക്കോടി രൂപ കടത്തിക്കൊണ്ടുവന്നത് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ജി.ഗിരീശൻ എന്നിവരുടെ അറിവോടെ.∙ ധർമരാജൻ ബിജെപിയുടെ ഹവാല ഇടപാടുകാരൻ. പണം നഷ്ടപ്പെട്ടയുടൻ ധർമരാജൻ വിളിച്ചതു കെ.സുരേന്ദ്രനെയും എം.ഗണേശനെയും.
Source link