മോഹൻലാലിനെ ഗ്ലോബൽ സ്റ്റാർ ആക്കിയ ഇല്ലുമിനാറ്റി; പൃഥ്വിരാജ് എന്ന കിങ് മേക്കർ

ഇല്ലുമിനാറ്റിയെന്ന പദം ഇന്ന് മലയാളം പോപ്പ് കൾച്ചറിന്റെ ഭാഗമായി കഴിഞ്ഞു. ‘ആവേശ’ത്തിലെ സൂപ്പർഹിറ്റ് ഗാനത്തിലെ പഞ്ച് ലൈൻ പോലും ഇല്ലുമിനാറ്റിയായി മാറിയത് യാദൃച്ഛികമല്ല. ലൂസിഫറിലെ ഇല്ലുമിനാറ്റി റഫറൻസാണ് ഈ പദത്തെ ജനകീയമാക്കി മാറ്റിയത്. ലോകരാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കുന്ന അദൃശ്യമായ ഗൂഢസംഘമെന്ന നിലയിലാണ് തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫറിൽ ഇല്ലുമിനാറ്റി റഫറൻസ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് ഇല്ലുമിനാറ്റിയെന്ന വാക്ക് ഏറ്റവും കൂടുതൽ ചേർത്തു വായിക്കപ്പെടുന്നത് പൃഥ്വിരാജ് സുകുമാരന്റെ പേരിനൊപ്പമാണ്. ഒന്നര പതിറ്റാണ്ടുകൾക്കു മുമ്പ് പൃഥ്വി നൽകിയ അഭിമുഖങ്ങളും അതിൽ പങ്കുവെച്ച സ്വപ്നങ്ങളും ഇന്ന് യഥാർഥ്യമായി മാറുമ്പോൾ മലയാളികൾ ഒന്നടങ്കം പറയുന്നു പൃഥ്വിരാജാണ് യഥാർത്ഥ ‘ഇല്ലുമിനാറ്റി’യെന്ന്. കരിയറിന്റെ തുടക്കകാലത്ത് വിലക്ക് നേരിടുകയും അഭിമുഖങ്ങളിലെ പരമാർശങ്ങളുടെ പേരിൽ എയറിലാകുകയും ചെയ്ത വ്യക്തിയാണ് പൃഥ്വിരാജ്. ട്രോൾ പേജുകളിലെ രാജപ്പനായി അധിക്ഷേപിക്കപ്പെടുകയും തരംതാഴ്ത്തപ്പെടുകയും ചെയ്ത ഭൂതകാലത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഇല്ലുമിനാറ്റിയായി അയാൾ നടത്തിയ ഉയർത്തെഴുന്നേൽപ്പിന്റെ കഥ, അതൊരു വല്ലാത്ത കഥയാണ്!
Source link