WORLD

ആണവപദ്ധതി നിര്‍ത്തിവെയ്ക്കാന്‍ യു.എസ്. ഭീഷണി;  മിസൈല്‍ ശേഖരം കാട്ടി ഇറാന്റെ മറുപടി


ടെഹ്‌റാന്‍: ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇറാന്‍. ആണവ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ ഇറാന്‍ പുറത്തുവിട്ടത്. നിലവില്‍ പുറത്തുവന്ന ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം ഉള്‍പ്പെടെ മൂന്ന് മിസൈല്‍ കേന്ദ്രങ്ങൾ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസൈല്‍ കേന്ദ്രത്തിന്റെ 85 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇറാന്‍ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ( ഐ.ആര്‍.ജി.സി) പുറത്തുവിട്ടത്. ഖൈബര്‍ ഷെഖാന്‍, ഖാദര്‍- എച്ച്, സെജില്‍, പവെ തുടങ്ങി ഇറാന്‍ സ്വന്തമായി വികസിപ്പിച്ച മിസൈലുകളുടെ ശേഖരമാണ് ഈ ഭൂഗര്‍ഭ കേന്ദ്രത്തിലുള്ളത്. ഈ മിസൈലുകളാണ് ഇസ്രയേലിനെ ആക്രമിക്കാനായി ഇറാന്‍ പ്രയോഗിച്ചിരുന്നത്.


Source link

Related Articles

Back to top button