KERALAM

‘കമ്യൂണിസ്റ്റുകാർ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും, പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും’; പരിഹസിച്ച് ശശി തരൂർ

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാരെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കമ്യൂണിസ്റ്റുകാർ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും എന്നാൽ അത് സംഭവിക്കുന്നത് ഇരുപത്തിരണ്ടാം നൂറ്റാണ്ടാലായിരിക്കുമെന്നുമാണ് ശശി തരൂർ പറഞ്ഞത്. തന്റെ എക്സ് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് അതിന് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പരിഹാസം.

ശശി തരൂരിന്റെ പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുമതി നൽകി. അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ തീരുമാനം ഏതാണ്ട്15 മുതൽ 20 വർഷം വർഷം വെെകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ കമ്യൂണിസ്റ്റ് ഗുണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്.

ഇന്ത്യയിൽ മൊബെെൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ അതിർത്ത ഒരേയൊരു പാർട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു. ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് സാധാരണക്കാരണെന്ന് മനസിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തു. ആ സാധാരണക്കാരന് വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ഒടുവിൽ അവർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരിക്കാം.


So Kerala‘s LDF government has finally done the right thing, by permitting private universities to open in the state. As usual, the decision comes about 15 to 20 years late, which is usually the case with those anchored in a 19th century ideology. Never forget that when computers… pic.twitter.com/VHB2VUPMO5
— Shashi Tharoor (@ShashiTharoor) March 26, 2025




Source link

Related Articles

Back to top button