LATEST NEWS

Today's Recap മാപ്പു പറയില്ലെന്ന് കമ്ര; ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് തമിഴ്നാട്– പ്രധാന വാർത്തകൾ


മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സ്റ്റാൻഡ് അപ്പ് കൊമേ‍ഡിയൻ കുനാൽ കമ്ര ‘രാജ്യദ്രോഹി’ എന്നു വിളിച്ചതിലുള്ള വാഗ്വാദങ്ങളും പ്രതിഷേധവും ഇന്നും വാർത്തകളിൽ ഇടംനേടി. കേരളവും കർണാടകയുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമെങ്കിലും ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തമിഴ്നാട് ആവർത്തിച്ചതും ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ് നൽകിയതുമാണ് ഇന്ന് പ്രധാന വാർത്തകളിൽ ഉൾപ്പെട്ടത്. പ്രധാന വാർത്തകൾ വിശദമായി അറിയാം:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് ഹിന്ദി സ്റ്റാന്‍റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും എന്നാൽ പരിധി ലംഘിക്കരുതെന്നുമാണ് ഇതിൽ ഷിൻഡെ പ്രതികരിച്ചത്. 


Source link

Related Articles

Back to top button