CINEMA

കല്യാണം കഴിച്ചാല്‍ മനോജിനെ മാത്രമെന്ന് വാശി പിടിച്ച നന്ദന; പ്രണയിച്ച് കൊതി തീരും മുമ്പേ അകാല മരണം


പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് കെ. ഭാരതിയുടെ വിയോഗം മലയാളികൾക്കും വേദനയാകുന്നു. കേരളത്തിന്റെ മരുമകനാണ് അദ്ദേഹം. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന കോഴിക്കോട് സ്വദേശി നന്ദനയാണ് മനോജിന്റെ ജീവിത പങ്കാളി. പ്രിയ ഭർത്താവ് ഇനി ഒപ്പമില്ലെന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ നന്ദനയ്ക്കായിട്ടില്ല. നന്ദനയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് അടുത്തിടെ മനോജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ പ്രണയിച്ച് കൊതി തീരും മുൻപേ പ്രിയപ്പെട്ടവളെ തനിച്ചാക്കി മനോജ് യാത്രയായി. നന്ദനയുടെയും മനോജിന്റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയവും, 19 വര്‍ഷത്തെ ദാമ്പത്യ ജീവിതവും വളരെ മനോഹരമായിരുന്നു. പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാം മനോജ് നന്ദനയെ കുറിച്ച് വാചാലനാകും. ‘സാദുരിയാന്‍’ എന്ന തമിഴ് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് പ്രണയം സംഭവിച്ചത്. തനിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു എന്ന് മനോജ് തുറന്നു പറഞ്ഞിട്ടുണ്ട്. തമിഴ് മാധ്യമമായ ‘പുതുയുഗം ടിവി’ക്കു നൽകിയ അഭിമുഖത്തിൽ ഈ കഥ മനോജും നന്ദനയും പറയുകയുമുണ്ടായി.‘‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. സാദുരിയാൻ എന്ന സിനിമയുടെ ഷൂട്ടിങ്. ആദ്യ ദിവസത്തെ ഷൂട്ട് ഒരു വീട്ടിലായിരുന്നു. നായികയെ തിരിഞ്ഞ് നോക്കരുത്, സംവിധായകൻ പരിചയപ്പെടുത്തുമെന്ന് മനസിൽ കരുതി. എന്നാൽ തിരിഞ്ഞ് നോക്കി. നന്ദനയെ കണ്ടപ്പോൾ തന്നെ എനിക്ക് പ്രണയം തോന്നി. അതിന് ശേഷം എനിക്കും അവൾക്കും ഒരു ഷോട്ട് ഉണ്ടായിരുന്നു. ബെഡിൽ ഇരിക്കുമ്പോൾ ഞാൻ തോളിൽ കൈ വയ്ക്കണം. എന്നാൽ എനിക്ക് കൈ വയ്ക്കാൻ കഴിഞ്ഞില്ല. മൂന്ന് നാല് ടേക്ക് പോയി. അവൾ കൺഫ്യൂഷനിലായി. എന്താണ് പ്രശ്നമെന്ന് അവൾക്ക് മനസ്സിലായില്ല. ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് എന്റെ കൈപിടിച്ച് അവൾ തോളിൽ വച്ചു. എനിക്ക് നെഞ്ചിടിപ്പായി. പ്രണയം മനസിലുണ്ടെങ്കിലും പറയണോ എന്ന് തോന്നി. ഫൈനൽ ഷെഡ്യൂളിൽ അവൾക്കെന്നോട് സ്നേഹമുണ്ടെന്ന് വ്യക്തമായി. പോണ്ടിച്ചേരിയിൽ വച്ച് ​ഗാനരം​ഗം ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് പാക്കപ്പായി തിരിച്ച് പോകും. എനിക്ക് നിരാശയായി.


Source link

Related Articles

Back to top button