KERALAM

പൊതുമേഖലാ സ്ഥാപനങ്ങളി​ൽ ന​ഷ്ട​ത്തി​ലാ​യ​ത് വി​ൽക്കണം : സി​.എ.ജി

# സർക്കാരിന്റെ നഷ്ടം 18,026 കോടി
# ഗതിയില്ലാത്തവ അടച്ചുപൂട്ടണം

തിരുവനന്തപുരം: നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ശുപാർശ. ആദ്യമായാണ് സി.എ.ജി ഇങ്ങനെയൊരു നിർദേശം കേരളത്തിനു നൽകുന്നത്.റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.

വർഷങ്ങളായി സർക്കാർ വായ്പയെടുത്ത് നൽകിയും മറ്റും പരിപാലിക്കുന്ന 36 പൊതുമേഖലാസ്ഥാപനങ്ങൾക്ക് വായ്പയുടെ പലിശപോലും നൽകാനായിട്ടില്ല.

കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ മാത്രം 1,873.89 കോടിയുടെ ബാധ്യതയുണ്ടായി. 18,026.49 കോടിരൂപയുടെ നഷ്ടമാണ് സർക്കാർ നേരിടുന്നത്. 10,015.46 കോടി മൂലധനവും 12,302.63 കോടി ദീർഘകാല വായ്പകളും ഉൾപ്പെടെ 22,318.09 കോടി രൂപയാണ് സർക്കാർ നിക്ഷേപം. അതിലാണ് ഇത്രയും നഷ്ടം പേറുന്നത്.

44 സ്ഥാപനങ്ങളിൽ സർക്കാർ നിക്ഷേപമൂല്യം
5,954.33 കോടി രൂപയാണെങ്കിൽ നഷ്ടത്തിന്റെ മൂല്യം 11,227.04 കോടിയിലെത്തികഴിഞ്ഞു.

കടുത്ത കെടുകാര്യസ്ഥതയാണ്. പാഴ്ചെലവ് നിയന്ത്രിക്കാനാവുന്നില്ല. ഓഡിറ്റിംഗ് അടക്കം കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ല.

105 സ്ഥാപനങ്ങളിലും ഫിനാൻസ് അക്കൗണ്ടുകൾ
പ്രകാരമുള്ള കണക്കുകളും പി.എസ്.ഇകളുടെ രേഖകൾ പ്രകാരമുള്ള കണക്കുകളും
പൊരുത്തപ്പെടുന്നില്ല. സർക്കാരിന് കൂടുതൽ ബാധ്യതയുണ്ടാക്കുന്ന കെ.എസ്.ആർ.ടി.സി. 2016-17 മുതൽ കണക്ക് നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2023മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 1,368.72 കോടിരൂപയാണ് പൊതുമേഖലയിൽ നിന്ന് ലഭിച്ച ലാഭം.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യത്തിൽ പുനർവിചിന്തനം വേണമെന്നും സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെ പി.പി.പി.മാതൃകയിൽ മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നും കൊല്ലത്ത് നടന്ന സി.പി.എം.സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബാധ്യതയായി

95 സ്ഥാപനങ്ങൾ

149:

സംസ്ഥാനത്തിനു കീഴിലുള്ള

പൊതുമേഖലാ സ്ഥാപനങ്ങൾ

77:

നഷ്ടത്തിൽ

പ്രവർത്തിക്കുന്നവ

18:

പേരിനുപോലും

പ്രവർത്തനം

ഇല്ലാത്തവ

54:

ലാഭത്തിൽ

പ്രവർത്തിക്കുന്നവ

#നഷ്ടത്തിനു പിന്നിൽ

1. സാഹചര്യം അനുസരിച്ച്

ഉൽപാദനം മെച്ചപ്പെടുത്തുന്നില്ല

2.നികുതിഘടനയിലുണ്ടായ മാറ്റങ്ങൾ

3. ഇറക്കുമതി നയത്തിലെ വ്യതിയാനം

4.വർദ്ധിച്ച ശമ്പള,പ്രവർത്തന ചെലവ്

5.കാര്യക്ഷമമല്ലാത്ത വായ്പ

കൈകാര്യം ചെയ്യൽ

പ്രതിസന്ധിയിൽ 15

ട്രാവൻകൂർ ടൈറ്റാനിയം

പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ

ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ

മീറ്റ്പ്രോഡക്ട് ഒാഫ് ഇന്ത്യ

കേരള ട്രാൻ്സ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ

കേരള റബർ ലിമിറ്റഡ്

കാഷ്യു ഡെവലപ്മെന്റ് കോർപറേഷൻ

കേരള ഒാട്ടോമൊബൈൽസ് ലിമിറ്റഡ്

ടെക്സ്റ്റയിൽസ് കോർപറേഷൻ

കേരള സെറാമിക്സ്

കേരള മെറ്റൽ ഇൻഡസ്ട്രീസ്

ട്രാക്കോ കേബിൾ കമ്പനി

ട്രാവൻകൂർ സിമന്റ്സ്

യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ്

സിവിൽ സപ്ളൈസ് കോർപറേഷൻ

കെ.എസ്.ആർ.ടി.സി.

വൻ നേട്ടത്തിൽ

(വാർഷിക ലാഭം കോടിയിൽ)

കെ.എസ്.എഫ്.ഇ………………………………………………………..901.28

ബിവറേജസ് കോർപറേഷൻ…………………………………….. 1106.91

മിനറൽസ് ആൻഡ് മെറ്റൽസ്………………………………………. 1172.58

പിന്നാക്ക സമുദായ വികസന കോർപറേഷൻ…………….. 248.90

കെ.എഫ്.സി…………………………………………………………………….155.72

ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ

വികസന കോർപറേഷൻ……………………………………………….. 170.01


Source link

Related Articles

Back to top button