അമേരിക്കയെക്കൊണ്ടു തോറ്റു! കേരളത്തിൽ വീണ്ടും സ്വർണവിലക്കയറ്റം; വെള്ളി വിലയും കൂടി

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ സമ്പദ്‍രംഗത്തെ ചലനങ്ങളിൽ തട്ടി രാജ്യാന്തരവില ചാഞ്ചാടുന്നതിനിടെ കേരളത്തിൽ ഇന്നു നേരിയ വിലക്കയറ്റം. ഗ്രാമിന് 10 രൂപ ഉയർന്ന് വില 8,195 രൂപയായി. പവന് 80 രൂപ വർധിച്ച് വില 65,650 രൂപയിലെത്തി. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞശേഷമാണ് ഇന്നു നേരിയതോതിൽ വില കൂടിയത്. 18 കാരറ്റ് സ്വർണവിലയും വെള്ളിവിലയും കൂടിയിട്ടുണ്ട്.ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വില നിർണയപ്രകാരം 18 കാരറ്റിന് ഗ്രാമിന് 5 രൂപ ഉയർന്ന് 6,770 രൂപയായി. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ വില ഗ്രാമിന് 5 രൂപ ഉയർന്ന് 6,720 രൂപ. വെള്ളിവില ഇരുകൂട്ടർക്കും ഗ്രാമിന് ഒരു രൂപ വർധിച്ച് 109 രൂപ. ചാഞ്ചാടി രാജ്യാന്തര വില
Source link