INDIA

ന​ട​ൻ മ​നോ​ജ് ഭാ​ര​തി​രാ​ജ അ​ന്ത​രി​ച്ചു


ചെ​​ന്നൈ: ന​​ട​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ മ​​നോ​​ജ് ഭാ​​ര​​തി​​രാ​​ജ (48) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​തത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു അ​​ന്ത്യം. വി​​ഖ്യാ​​ത സം​​വി​​ധാ​​യ​​ക​​ൻ ഭാ​​ര​​തി​​രാ​​ജ​​യു​​ടെ മ​​ക​​നാ​​ണ് മ​​നോ​​ജ്. ഭാ​ര​തി​രാ​ജ സം​വി​ധാ​നം ചെ​യ്ത താ​ജ് മ​ഹ​ൽ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മ​നോ​ജ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

അ​ല്ലി അ​ർ​ജു​ന, സ​മു​ദ്രം, ഈ​ശ്വ​ര​ൻ, വി​രു​മാ​ൻ, ക​ട​ൽ​പൂ​ക്ക​ൾ എ​ന്നി​വ​യാ​ണ് മ​നോ​ജി​ന്‍റെ പ്ര​ശ​സ്ത സി​നി​മ​ക​ൾ. മാ​ർ​ഗ​ഴി തി​ങ്ക​ൾ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്തു. മു​ൻ ന​ടി​യും മ​ല​യാ​ളി​യു​മാ​യ ന​ന്ദ​ന​യാ​ണ് മ​നോ​ജി​ന്‍റെ ഭാ​ര്യ. ര​ണ്ടു മ​ക്ക​ളു​ണ്ട്.


Source link

Related Articles

Back to top button