KERALAM

ലഹരി പിടിക്കാനെത്തിയ എ.എസ്.ഐയെ കാറിടിച്ചു കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

പ്രതി പ്രതുൽ

വടക്കഞ്ചേരി: മയക്കുമരുന്ന് പിടികൂടാൻ ഇടപെട്ട പൊലീസ് ഉദ്യേഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. കണ്ണമ്പ്ര ചുണ്ണാമ്പ് തറ പൂളയ്ക്കൽപറമ്പ് പ്രതുൽ (20)ആണ് അറസ്റ്രിലായത്. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കാവശ്ശേരി പത്തനാപുരം ചേറുംകോട് പെരിയകുളം വീട്ടിൽ ഉവൈസ് (46) ന്റെ കാലിന് സാരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ലൈജുവിനും പരിക്കുണ്ട്.

തിങ്കളാഴ്ച രാത്രി എട്ടു മണിയോയെ ദേശീയപാത ചെമ്മണാംകുന്നിലാണ് സംഭവം. മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉവൈസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റിനുമോഹൻ, ലൈജു, ബ്ലെസ്സൻജോസഫ്, അബ്ദുൾ ജലാൽ, സിവിൽ പൊലീസ് ഓഫീസർ റിയാസുദ്ദീൻ എന്നിവർ മൂന്ന് ബൈക്കുകളിലായി പരിശോധനയ്ക്കെത്തി. സംശയാസ്പദമായി കണ്ട കാറിൽ ഉണ്ടായിരുന്ന ഡ്രൈവറെ ഇറങ്ങാൻ പറയുന്നതിടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. വടക്കഞ്ചേരി എസ്. ഐ മധുബാലകൃഷണനും സംഘവും പിന്തുടർന്നെങ്കിലും പ്രതി കടന്നുകളഞ്ഞു. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോട്ടയം കറുകചാലിൽ വച്ച് ഇയാളെ ചൊവ്വാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് എം.ഡി.എം.എ യും പിടിച്ചെടുത്തു. കണ്ണമ്പ്ര മേഖലയിൽ സ്ഥിരമായി മയക്കുമരുന്ന് വില്പന നടത്തുന്ന ആളാണ് പ്രതുൽ എന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിനും കേസെടുത്തു. കോട്ടയത്ത് നിന്നു പ്രതിയെ വടക്കഞ്ചേരി സ്റ്റേഷനിൽ എത്തിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും.


Source link

Related Articles

Back to top button