WORLD
'ഭക്ഷണം കഴിക്കണം'; യുദ്ധത്തിനെതിരെ ഗാസയിലും പ്രതിഷേധം; ഹമാസിനെതിരെ തെരുവിലിറങ്ങി ജനം

ഗാസ: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി യുദ്ധം തുടങ്ങിയശേഷം ഹമാസിനെതിരെ സ്വന്തം ശക്തികേന്ദ്രത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ചൊവ്വാഴ്ചയുണ്ടായത്. മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും അവര്‍ ഉയര്‍ത്തിയ ബാനറുകളും മാറ്റും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതായും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.യുദ്ധത്തിനെതിരെ ഇസ്രയേലില്‍ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ടെല്‍ അവീവിലടക്കം നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസും സ്വന്തം തട്ടകത്തില്‍ പ്രതിഷേധം നേരിടുന്നത്.
Source link