LATEST NEWS
ഓപ്പറേഷന്‍ ഡി ഹണ്ട്: 162 കേസ്, 167 പേർ അറസ്റ്റിൽ

തിരുവനന്തപുരം ∙ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി 24ന് സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 0.224 ഗ്രാം എംഡിഎംഎയും 3.181 കിലോ കഞ്ചാവും പിടിച്ചു. ലഹരിമരുന്ന് കൈവശം വച്ചതിന് 162 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 167 പേർ അറസ്റ്റിലായി. പൊതുജനങ്ങളില്‍നിന്നു ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികളെടുക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
Source link