KERALAM
കൈക്കൂലി: വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

കടമ്പഴിപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ കരിങ്കരപ്പുള്ളി സ്വദേശി ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുജിത് എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എൻ.ഒ.സി നൽകുന്നതിന് 35,000 രൂപ ഇവർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. കോങ്ങാട് തൃപ്പലമുണ്ട കിഴക്കുംപുറം മണ്ണാട്ടിൽ ഉഷയുടെ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.
Source link