48ാം വയസ്സിൽ മരണം, നൊമ്പരമായി മനോജ് ഭാരതിരാജ; ഹൃദയം തകർന്ന് ഭാര്യയും നടിയുമായ നന്ദന

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വേർപാട് ആ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 48 വയസ്സുകാരനായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ ആഘാതത്തിലാണ് സിനിമാലോകവും.മനോജിന്റെ ഭാര്യ മലയാളിയും നടിയുമായ നന്ദന(അശ്വതി)യാണ്. കോഴിക്കോട് സ്വദേശിയാണ് നന്ദന. ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ 2006 ഡിസംബറിലായിരുന്നു വിവാഹം. അർഷിത, മതിവതാനി എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികൾക്കുള്ളത്.സ്നേഹിതൻ, സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നന്ദന. നാലോളം തമിഴ് ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തോട് വിട പറയുകയായിരുന്നു.
Source link