LATEST NEWS

‘മുറിയിലേക്ക് പോകുന്നെന്ന് പറഞ്ഞു, പിന്നെ അറിഞ്ഞത് മരണവാർത്ത’: അവസാനമായി മേഘയ്ക്കു വന്ന കോൾ ആരുടേത്?


തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുള്ളതായി പിതാവ് മധുസൂദനൻ. മുറിയിൽ പോകുന്നുവെന്ന് പറഞ്ഞു പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും അപകട സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണം. അന്വേഷണത്തിലൂടെ ദുരൂഹത നീക്കാൻ ഐബിക്കും പേട്ട പൊലീസിലും പരാതി നൽകുമെന്നും പിതാവ് പറഞ്ഞു. ‘‘ഏഴു മണിക്ക് വിളിച്ചിരുന്നു. ഷിഫ്റ്റ് കഴിഞ്ഞു, രാവിലെ കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് റൂമിലേക്ക് പോവുകയാണെന്ന് പുറഞ്ഞു. റൂമിലേക്ക് പോകുന്ന വഴിക്ക് റെയിൽവേ ക്രോസിങ്ങോ ട്രാക്കോ ഇല്ല. പക്ഷേ ആ വഴി ഉപേക്ഷിച്ച് അവൾ റെയിൽവേ ട്രാക്കിന് അടുത്തേക്കു പോയി. അങ്ങനെ സംഭവിക്കണമെങ്കിൽ ആരെങ്കിലും വിളിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് ഇപ്പോഴുള്ളത്. പത്തു മണിയായപ്പോഴാണ് ട്രെയിൻ അപകടം സംഭവിച്ചുവെന്ന് വിവരം കിട്ടുന്നത്. അപ്പോഴാണ് സംശയം വരുന്നത്. ചാനലിൽ പറഞ്ഞു കേട്ടു, ഫോണിൽ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈൽ ഫോൺ ഒക്കെ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്ത‌ാൻ പരാതി നൽകാൻ പോവുകയാണ്’’– പിതാവ് പറഞ്ഞു. പ്രശ്നങ്ങളൊന്നും പറഞ്ഞിട്ടില്ല. പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവർത്തകർ ഇടപെട്ടിരുന്നത്. മേഘയുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.  എന്നാൽ, സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഫോണിൽ സംസാരിച്ച് കൊണ്ട് ട്രാക്കിലേക്ക് ചാടുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. 


Source link

Related Articles

Back to top button