CINEMA

മോഹന്‍ലാല്‍: സീക്വലുകളുടെ ഉസ്താദ്


ഇന്ത്യന്‍ സിനിമയിലെ മഹാപ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടനവധി അഭിനേതാക്കളുണ്ട്. ഓംപുരി, നസറുദ്ദീന്‍ഷാ എന്നിങ്ങനെ ആര്‍ട്ട്ഹൗസ്-മധ്യവര്‍ത്തി സിനിമകളിലെ മികച്ച സാന്നിധ്യങ്ങള്‍ മുതല്‍ അമിതാഭ് ബച്ചന്‍, അമരീഷ്പുരി, ആമിര്‍ഖാന്‍, കമലഹാസന്‍… പേരുകള്‍ അനന്തമായി നീളുകയാണ്. മലയാളത്തില്‍ തിലകന്‍, ഭരത്‌ഗോപി, നെടുമുടി വേണു മുതല്‍ നീളുന്നു ഈ നിര. ഈ ജനുസിലുളള അഭിനേതാക്കളുടെ കണക്കെടുപ്പില്‍ കുറഞ്ഞത് രണ്ട് ഡസന്‍ ആളുകളെ എങ്കിലും പരാമര്‍ശിക്കേണ്ടി വരും. ഇവിടെ മോഹന്‍ലാല്‍ എങ്ങനെ വ്യത്യസ്തനാവുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം രസകരമായിരിക്കും. മോഹന്‍ലാല്‍ എന്ന നാമധേയം പ്രഥമസ്ഥാനത്ത് നില്‍ക്കുമ്പോള്‍ താഴത്തെ അഞ്ച് പടികളെങ്കിലും ഒഴിഞ്ഞു കിടക്കും. കാരണം ലാലിന് സമാനമായ ഉയരങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ പര്യാപ്തമായ ഒരു നടനവിസ്മയം വേറെയില്ല. ഇത് മോഹന്‍ലാലിന്റെ അന്ധനായ ഒരു ആരാധകന്‍ ചാര്‍ത്തികൊടുക്കുന്ന വിശേഷണമല്ല. ഈ നടനോട് ഏതെങ്കിലും തരത്തിലുളള പ്രതിബദ്ധതയുടെ പേരില്‍ പടച്ചുവിടുന്ന വാഴത്ത്പാട്ടുമല്ല. ഐ.വി.ശശി ഒരിക്കല്‍ പറഞ്ഞു,”എത്രയോ സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടും ചില പടങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാല്‍ മനസ്സറിഞ്ഞ് അഭിനയിക്കുന്നില്ലല്ലോ എന്ന് തോന്നും. ആര്‍ക്കോ വേണ്ടി ചെയ്യും പോലെ ഉദാസീനമായ പ്രകടനം. പല സീനുകളിലും ആവശ്യമായ എക്‌സ്പ്രഷന്‍സ് കൊടുക്കുന്നില്ല. എന്റെ സഹപ്രവര്‍ത്തകര്‍ അടക്കം ഇതേക്കുറിച്ച് സംശയം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, സ്‌ക്രീനില്‍ കാണുമ്പോള്‍ നമ്മള്‍ അതിശയിക്കും! എന്താണോ ആ കഥാപാത്രത്തിന് വേണ്ടത് അതാണ് ലാല്‍ നല്‍കിയത്. അഭിനയിക്കുന്നു എന്ന് തോന്നാത്ത വിധത്തില്‍ സമർഥമായി ബിഹേവ് ചെയ്യുന്നതാണ് മികച്ച അഭിനയം എന്ന വിലപ്പെട്ട പാഠം നമുക്ക് നല്‍കുന്നു മോഹന്‍ലാല്‍!’സൂക്ഷ്മാംശങ്ങളുടെ കല


Source link

Related Articles

Back to top button