LATEST NEWS
ഭാര്യയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ; 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ

വെള്ളമുണ്ട ∙ ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയയാൾ 20 വർഷങ്ങൾക്കു ശേഷം പിടിയിൽ. കേണിച്ചിറ വാകേരി അക്കരപറമ്പിൽ വീട്ടിൽ ഉലഹന്നാൻ എന്ന സാബുവിനെയാണ് (57) വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005ലാണ് ഭാര്യയുടെ പരാതിപ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്.കേസ് റജിസ്റ്റർ ചെയ്തതറിഞ്ഞ് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ.മിനിമോളുടെ നേതൃത്വത്തിൽ സീനിയർ സിപിഒമാരായ പ്രസാദ്, പ്രദീഷ്, സിപിഒമാരായ മുഹമ്മദ് നിസാർ, സച്ചിൻ ജോസ് എന്നിവരാണ് പ്രതിയെ പിടിച്ചത്.
Source link