തിരുവനന്തപുരം ∙ സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നു സിഎജി (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടം. ഇതില്‍ 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കെഎസ്ആര്‍ടിസി വര്‍ഷങ്ങളായി ഓഡിറ്റിനു രേഖകള്‍ ഹാജരാക്കുന്നില്ലെന്നും സിഎജി കുറ്റപ്പെടുത്തി. കെഎംഎംഎല്ലില്‍ ടെന്‍ഡര്‍ വിളിക്കാതെ അസംസ്‌കൃത സാധനങ്ങള്‍ വാങ്ങുക വഴി 23.17 കോടിയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Source link
കേരളത്തിൽ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിൽ, പൂര്‍ണമായി തകര്‍ന്നത് 44; നഷ്ടം 18,026 കോടി
