INDIA
ഛത്തീസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു
ദന്തേവാഡ: തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട ആൾ ഉൾപ്പെടെ മൂന്നു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ വനമേഖലയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്സ് എന്നിവ സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്. മുരളി, സുധാകർ എന്നീ പേരുകളിലും അറിയിപ്പെടുന്ന സുധീർ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. സുധീറിന്റെ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്നു.
Source link