തെലുങ്കാന ടണൽ ദുരന്തം: ഒരു മൃതദേഹംകൂടി കണ്ടെടുത്തു

നാഗർകർണൂൽ: നാഗർകർണൂലിലെ എസ്എൽബിസിയുടെ തകർന്ന ടണലിൽ ഒരുമാസത്തിലേറെയായി കുടുങ്ങിയ ഏഴുപേരിൽ ഒരാളുടെ മൃതദേഹംകൂടി ഇന്നലെ കണ്ടെടുത്തു. പ്രോജക്ട് എൻജിനിയറും ഉത്തർപ്രദേശ് സ്വദേശിയുമായ മനോജ്കുമാറിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ രക്ഷാപ്രവർത്തകർ കണ്ടെടുത്തതെന്ന് നാഗർകർണൂൽ ജില്ലാ കളക്ടർ ബദാവത് സന്തോഷ് പറഞ്ഞു. ഇതോടെ ടണലിൽനിന്നു കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം രണ്ടായി.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയുടെ നിർദേശപ്രകാരം 25 ലക്ഷം രൂപ ധനസഹായം കൈമാറുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരാനാണ് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Source link