KERALAMLATEST NEWS

വാളയാർ കേസ്: മാതാപിതാക്കൾ ഹാജരാകണം

കൊച്ചി: വാളയാർ പീഡനക്കേസിൽ ഇരകളായ പെൺകുട്ടികളുടെ മാതാപിതാക്കൾ അടുത്തമാസം 25ന് ഹാജരാകണമെന്ന് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി നിർദ്ദേശിച്ചു. കേസിൽ ഇവരെ രണ്ടും മൂന്നും പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. സി.ബി.ഐ രജിസ്റ്റർ ചെയ്ത 9 കേസുകളിൽ ആറിലും മാതാപിതാക്കളെ പ്രതി ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ഇവർ കൂട്ടുനിന്നെന്നാണ് കണ്ടെത്തൽ.

കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സി.ബി.ഐയോട് വിശദീകരണം തേടിയിരിക്കുകയാണ്.


Source link

Related Articles

Back to top button