INDIA

മണിപ്പുരിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് യാത്രാമൊഴി


ചു​​​രാ​​​ച​​​ന്ദ്പു​​​ർ: മ​​ണി​​പ്പുരി​​ൽ ഇ​​നി​​യും കെ​​ട്ട​​ട​​ങ്ങാ​​ത്ത വം​​ശീ​​യപോ​​രി​​ന്‍റെ ഇ​​ര​​ക​​ളി​​ലൊ​​ന്നാ​​യ ഒ​​ന്പ​​തു​​വ​​യ​​സു​​കാ​​രി​​യു​​ടെ വി​​യോ​​ഗ​​ത്തി​​ൽ ന​​ടു​​ങ്ങി ചു​​രാ​​ച​​ന്ദ്പു​​ർ. ക​​ലാ​​പ​​ത്തെ​​ത്തു​​ട​​ർ​​ന്ന് പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി ചി​​ത​​റി​​പ്പോ​​യ​​വ​​ർ​​ക്ക് അ​​ഭ​​യം ന​​ൽ​​കു​​ന്ന ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​നു സ​​മീ​​പം ക​​ഴി​​ഞ്ഞ​​ദി​​വ​​സം പെ​​ൺ​​കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ശ​​രീ​​ര​​ത്തി​​ൽ മു​​റി​​പ്പാ​​ടു​​ക​​ളും ഉ​​ണ്ട്. പെ​​ൺ​​കു​​ട്ടി ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്ന സം​​ശ​​യ​​വുമു​​ണ്ട്. ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് കാ​​ണാ​​താ​​കു​​ന്ന​​ത്. മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട തി​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ലാ​​ണ് ജ​​ഡം കാണാതായ​​ത്.

ദു​​​രി​​​താ​​​ശ്വാ​​​സ​​​ ക്യാ​​​ന്പി​​​ൽ ന​​​ട​​​ന്ന അ​​ന്ത്യ​​ക​​ർ​​മ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ചു​​​രാ​​​ച​​​ന്ദ്പു​​​ർ സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ സം​​​സ്കാ​​​രം ന​​​ട​​ത്തി. ച​​​ട​​​ങ്ങി​​​നി​​​ടെ പെ​​​ൺ‌​​​കു​​​ട്ടി​​​യു​​​ടെ അ​​​മ്മ ബോ​​​ധ​​​ര​​​ഹി​​​ത​​​യാ​​​യി. പെ​​ൺ​​കു​​ട്ടി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​വ​​ർ​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് വി​​വി​​ധ കോ​​ണു​​ക​​ളി​​ൽ​​നി​​ന്ന് ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നു.


Source link

Related Articles

Back to top button