ജമ്മു ∙ കഠ്വയിലെ സന്യാൽ ഗ്രാമത്തിൽ കാട്ടിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള സുരക്ഷാസേനയുടെ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്. നിയന്ത്രണരേഖയ്ക്ക് സമീപം ഹിരാനഗർ സെക്ടറിൽ അതിർത്തി കടന്നെത്തിയ 5 ഭീകരർ എത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ടാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ പുരോഗമിക്കുന്നതിനിടയിൽ തിങ്കളാഴ്ച അരമണിക്കൂറോളം വെടിവയ്പുമുണ്ടായി.ഈ പ്രദേശം മുഴുവൻ സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. പൊലീസ് നായ അടക്കമുള്ള സംവിധാനങ്ങളുമായാണ് തിരച്ചിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഡ്രോണിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ വൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തു.കാട്ടിൽ വിറക് ശേഖരിക്കാൻ പോയ അനിതാ ദേവി എന്ന വീട്ടമ്മയാണ് ഭീകരരെ കണ്ടത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അനിതാദേവിയുടെ ഭർത്താവിനും 7 വയസ്സുള്ള പെൺകുട്ടിക്കും നിസ്സാര പരുക്കേറ്റു.
Source link
ജമ്മു കഠ്വയിൽ ഭീകരർക്കായി തിരച്ചിൽ ശക്തം
