സിഐടിയു നേതൃത്വത്തിൽ ഊട്ടിയിൽ ആശാ വർക്കർമാരുടെ സമരം

ഊട്ടി: സിഐടിയുവിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നീലഗിരിയിലെ ആശാ വർക്കർമാർ ഊട്ടി കളക്ടറേറ്റിനു മുന്നിൽ സമരം നടത്തി. ശന്പളം വർധിപ്പിക്കുക, താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പ്രതിമാസം 26,000 രൂപ ശന്പളം നൽകുക, നിശ്ചിത തീയതിക്കകം ശന്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കളക്ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാരെ പോലീസ് തടഞ്ഞെങ്കിലും കളക്ടറേറ്റിനു മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Source link