ട്രെയിനിൽ ഗർഭിണികൾക്കും മുതിർന്നവർക്കും ലോവർ ബർത്ത്

തിരുവനന്തപുരം: ട്രെയിനുകളിൽ ലോവർ ബർത്ത് നൽകുന്നതിൽ പുതിയ നിയന്ത്രണം വരുന്നു. മുതിർന്ന പൗരൻമാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി ലോവർ ബെർത്ത് നീക്കിവയ്ക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനം. ഇത്തരക്കാർക്ക് യാത്രയ്ക്കിടെ ഉണ്ടാകുന്ന അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ചാണിത്. ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്നിക്കാണ് ഇതിനായി കൊണ്ടുവരുന്നത്. ഗർഭിണികൾ, 60 വയസിനു മുകളിലുള്ള പുരുഷൻമാർ, 58 വയസിനു മുകളിലുള്ള സ്ത്രീകൾ എന്നിവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി ലോവർ ബെർത്ത് ലഭിക്കും. ബെർത്തിന്റെ ലഭ്യത അനുസരിച്ചായിരിക്കുമിത്.
ഓരോ കോച്ചിലും നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ പ്രായമായവർക്കായി മാറ്റിവയ്ക്കും. സ്ലീപ്പർ ക്ലാസിൽ ഒരു കോച്ചിൽ 6- 7വരെ ലോവർ ബെർത്തുകൾ പ്രായമായവർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി നൽകും. തേർഡ് എ.സിയിൽ 4- 5 വരെ ലോവർ ബെർത്തുകളും സെക്കൻഡ് എ.സിയിൽ 3- 4 വരെ ബെർത്തുകളുമാണ് മാറ്റിവയ്ക്കുക. ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കും ബെർത്തുകളുടെ റിസർവേഷൻ.
യാത്രയ്ക്കിടെ ലോവർ ബെർത്തുകളിൽ ഒഴിവ് വന്നാൽ പ്രായമായവർക്കോ, ഗർഭിണികൾക്കോ നൽകുന്നതിനായിരിക്കും മുൻഗണന. ഭിന്നശേഷിക്കാരെയും പരിഗണിക്കും. യാത്രയ്ക്കിടെ ലോവർ ബെർത്ത് ആവശ്യം വന്നാൽ ഇവർക്ക് മുൻഗണന നൽകും.
Source link