INDIALATEST NEWS

മാപ്പ് പറയാൻ സമ്മർദം; ഭയമില്ലെന്ന് കുനാൽ‌ കമ്ര


മുംബൈ ∙ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാരഡി ഗാനത്തിൽ കളിയാക്കിയതിന് മാപ്പ് പറയില്ലെന്ന് കൊമീഡിയൻ കുനാൽ കമ്ര വ്യക്തമാക്കി. മുഖ്യമന്ത്രി ഫഡ്നാവിസും മന്ത്രിമാർ ഉൾപ്പെടെ പ്രമുഖരും മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയിട്ടില്ല. കമ്രയ്ക്കെതിരെ കേസെടുത്ത മുംബൈ പൊലീസ് സമൻസ് അയച്ചെങ്കിലും ഹാജരാകാൻ അദ്ദേഹം ഒരാഴ്ച സമയം ചോദിച്ചു.അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം, ആൾക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്നും കട്ടിലിനടിയിൽ ഒളിച്ചിരിക്കില്ലെന്നും വ്യക്തമാക്കി. എല്ലാ പ്രവൃത്തികൾക്കും അനുയോജ്യമായ മറുപടിയുണ്ടാകുമെന്ന് പറഞ്ഞ ഏക്നാഥ് ഷിൻഡെ, പരിഹാസത്തിൽ മാന്യത പാലിക്കണമെന്നും പറഞ്ഞു. യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥും കമ്രയെ    വിമർശിച്ചു. കോമഡി പരിപാടി നടന്ന സ്റ്റുഡിയോ കഴിഞ്ഞ ദിവസം ശിവസേനാ ഷിൻഡെ വിഭാഗം പ്രവർത്തകർ അടിച്ചുതകർത്തതിനു പിന്നാലെ അനധികൃത നിർമാണം ആരോപിച്ച് അവശേഷിച്ച ഭാഗങ്ങൾ കോർപറേഷനും ഇടിച്ചുനിരത്തിയിരുന്നു.


Source link

Related Articles

Back to top button