ബ്രസീല്‍ x ഇന്ത്യ മത്സരം 30ന്

കൊച്ചി: 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീം താരങ്ങളായ റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, ലൂസിയോ, ഗില്‍ബെര്‍ട്ടോ സില്‍വ എന്നിവര്‍ പന്തുതട്ടാന്‍ ഇന്ത്യയിലെത്തുന്നു. 30ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്രസീല്‍ ലെജന്‍ഡ്സിന്റെ ആദ്യമത്സരം. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഐ.എം. വിജയന്, മെഹ്താബ് ഹുസൈന്, കരണ്‍ജിത് സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഓള്ഡ്സ്റ്റാര്സിനെയാണ് ബ്രസീലിയന്‍ ഇതിഹാസതാരങ്ങള്‍ നേരിടുന്നത്.
ഫുട്ബോള്‍ പ്ലസ് അക്കാഡമി ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ഉച്ചകോടിയുടെ ഭാഗമായാണു മത്സരം. ഫാന്‍കോഡ് ആണ് മത്സരത്തിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പങ്കാളി. ബുക്ക്മൈഷോ വഴിയായിരിക്കും ടിക്കറ്റുകളുടെ വില്പന.
Source link