ത്രിഭാഷാ പഠനം: രാജ്യത്തെ 61.6% സ്കൂളുകളിലും; രാജ്യത്തെ 74.7% വിദ്യാർഥികളും സ്കൂളിൽ 3 ഭാഷ പഠിക്കുന്നു

ന്യൂഡൽഹി ∙ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയം സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതിനിടെ രാജ്യത്തെ 61.6% സ്കൂളുകളിലും 3 ഭാഷകൾ പഠിപ്പിക്കുന്നുണ്ടെന്നു കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 74.7% വിദ്യാർഥികളും 3 ഭാഷകൾ സ്കൂൾ തലത്തിൽ പഠിക്കുന്നുണ്ടെന്നാണു കണക്കുകൾ. കേരളത്തിലെ 71.7 ശതമാനം സ്കൂളുകളിലും 3 ഭാഷകൾ പഠിപ്പിക്കുന്നുണ്ട്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസ് (യുഡിഐഎസ്ഇ പ്ലസ്) റിപ്പോർട്ടിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണു കേന്ദ്രം ഈ കണക്കുകൾ സമാഹരിച്ചത്. പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു സ്കൂൾ തലത്തിൽ 3 ഭാഷകൾ പഠിപ്പിക്കണമെന്ന ശുപാർശ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയത്. അതേസമയം ഹിന്ദി സംസാര ഭാഷയായ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സംസ്കൃതമാണു മൂന്നാമത്തെ ഭാഷയായി പഠിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലാകട്ടെ ഹിന്ദിയാണു പഠിപ്പിക്കുന്നത്.3 ഭാഷ പഠിപ്പിക്കുന്നതിൽ ഏറ്റവും മുന്നിൽ ഗുജറാത്ത് (97.6%) ചണ്ഡിഗഡ് (97.4%)* ദാമൻ ദിയു (96.8%)* പഞ്ചാബ് (96.2%) സിക്കിം (89.2%) ഉത്തരാഖണ്ഡ് (87.4%) ഉത്തർപ്രദേശ് (82.8%) ജമ്മു കശ്മീർ (81.2%) കർണാടക (76.4%) കേരളം (71.7%) 3 ഭാഷ പഠിപ്പിക്കുന്നതിൽഏറ്റവും പിന്നിൽ അസം (33.6%) മേഘാലയ (18.9%) തമിഴ്നാട് (3.2%) നാഗാലാൻഡ് (2.5%) അരുണാചൽപ്രദേശ് (0.3%)* കേന്ദ്രഭരണ പ്രദേശം
Source link