പകുതിയിലധികം അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കാൻ തയാറായി ഇന്ത്യ

സീനോ സാജു ന്യൂഡൽഹി: പകുതിയിലധികം അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്നു റിപ്പോർട്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരകരാറിനു കീഴിലെ ആദ്യഘട്ടമായാണു 2300 കോടി ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുള്ളതെന്ന് യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു. മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തുന്ന തീരുവതന്നെ അമേരിക്ക തിരിച്ചും ഏർപ്പെടുത്തുന്ന റസിപ്രോക്കൽ താരിഫ് (പരസ്പര താരിഫ്) ഇന്ത്യയിൽ ഏർപ്പെടുത്താതിരിക്കാനുള്ള ഉപാധിയായാണു സമീപവർഷങ്ങളിലെ ഏറ്റവും വലിയ തീരുവ വെട്ടിക്കുറയ്ക്കലിന് ഇന്ത്യ തയാറായത്. മറ്റു രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വലിയ തീരുവ ഏർപ്പെടുത്തുകയും എന്നാൽ അമേരിക്ക അവരുടെ ഉത്പന്നങ്ങൾക്ക് ചെറിയ തീരുവയും ഏർപ്പെടുത്തുന്നതിനെതിരേ ഏപ്രിൽ രണ്ടുമുതൽ പരസ്പര താരിഫ് ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പരസ്പര താരിഫുകൾ ഇന്ത്യയിൽ ഏർപ്പെടുത്തിയാൽ അമേരിക്കയിലേക്ക് ഇന്ത്യ കയറ്റിയയ്ക്കുന്ന 6600 കോടി ഡോളർ വിലമതിക്കുന്ന ഉത്പന്നങ്ങളെ ബാധിക്കുമെന്നായിരുന്നു ഇന്ത്യയുടെ കണക്കുകൂട്ടൽ.
ഇത് ഒഴിവാക്കാനാണ് അമേരിക്കയിൽനിന്നുള്ള ഇറക്കുമതി തീരുവ ഗണ്യമായി ഇന്ത്യ വെട്ടിക്കുറച്ചത്. അമേരിക്ക ഇന്ത്യയിൽ പരസ്പര താരിഫ് ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വ്യാപാര- വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയും ലോക്സഭയിൽ അറിയിച്ചിട്ടുണ്ട്. തീരുവകൾ വെട്ടിക്കുറച്ചും വിതരണശൃംഖല സംയോജനം വർധിപ്പിച്ചും ഉഭയകക്ഷി വ്യാപാരപ്രശ്നങ്ങൾ പരിഹരിച്ചും അമേരിക്കയുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുന്ന ഉഭയകക്ഷി വ്യാപാര കരാറിന് ഊന്നൽ നൽകാനാണു നിലവിൽ കേന്ദ്രത്തിന്റെ ശ്രമം. പുതിയ ധാരണകൾപ്രകാരം അഞ്ചുമുതൽ 30 ശതമാനം വരെ തീരുവയുള്ള 55 ശതമാനം അമേരിക്കൻ ഉത്പന്നങ്ങൾക്കാണ് ഇന്ത്യ തീരുവ വെട്ടിക്കുറയ്ക്കാൻ തയാറായത്. കാർഷിക ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണവും മാംസവും, ഓട്ടോമൊബൈൽ, ഡയമണ്ട്, സ്വർണാഭരണങ്ങൾ തുടങ്ങിയ അമേരിക്കൻ ഉത്പന്നങ്ങൾക്കാണ് ഇന്ത്യ ഏറ്റവും വലിയ തീരുവ ഏർപ്പെടുത്തുന്നത്. താരിഫ് കുറയ്ക്കുന്ന തീരുമാനം അന്തിമമല്ലെന്നും വ്യാപകമായ വെട്ടിക്കുറയ്ക്കലിനു പകരം ഓരോ ഉത്പന്നത്തിന്റെയും നിശ്ചിത തീരുവ സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Source link