LATEST NEWS
തൃശൂർ പൂരം കലക്കൽ: കെ.രാജന്റെ മൊഴിയെടുക്കും, ഉദ്യോഗസ്ഥർ സമീപിച്ചെന്ന് മന്ത്രി

തൃശൂർ ∙ തൃശൂർ പൂരം കലക്കലിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം. സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബാകും മൊഴി എടുക്കുക. കെ.രാജൻ പൂരം നടക്കുമ്പോൾ തൃശൂരിൽ ഉണ്ടായിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജൻ നേരത്തെ പറഞ്ഞിരുന്നു. എം.ആർ. അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങൾ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.മൊഴിയെടുക്കാൻ സൗകര്യം അന്വേഷിച്ച് ഉദ്യോഗസ്ഥർ തന്നെ സമീപിച്ചിരുന്നതായി മന്ത്രി രാജൻ സ്ഥിരീകരിച്ചു. അന്വേഷണ ഏജൻസി വന്നിരുന്നു. അന്വേഷണം ഇഴയുന്നു എന്ന അഭിപ്രായമില്ല. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്നും മന്ത്രി പറഞ്ഞു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
Source link