ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ ജുഡീഷൽ സമിതി അന്വേഷണം തുടങ്ങി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയെന്ന ആരോപണത്തിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.എസ്. സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി കൊളീജിയം നിയോഗിച്ചത്.
ഇന്നലെ രാവിലെ ജസ്റ്റീസ് വർമയുടെ ഡൽഹിയിലെ തുഗ്ലക് ക്രസന്റിലുള്ള 30-ാം നന്പർ വസതിയിലെത്തിയ സംഘം 35 മിനിറ്റ് തെളിവെടുപ്പ് നടത്തി. തീപിടിത്തമുണ്ടായതിനെത്തുടർന്ന് ആദ്യമെത്തിയ പോലീസുകാരുടെ ഫോണും അന്വേഷണസംഘം പരിശോധിക്കും. എസ്എച്ച്ഒ ഉൾപ്പെടെ ആദ്യം സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയതിനുപിന്നാലെ ഇവരുടെ ഫോണ് സമർപ്പിക്കാൻ കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു.
Source link