യൂറോപ്പിൽ ടെസ്ലയ്ക്കു തിരിച്ചടി

ന്യൂയോർക്ക്: യൂറോപ്പിൽ യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കാളായ ടെസ്ലയ്ക്കു തിരിച്ചടി തുടരുന്നു. ഫെബ്രുവരിയിൽ യൂറോപ്പിൽ ടെസ്ലയുടെ വിപണി വിഹിതം ചുരുങ്ങി. യൂറോപ്യൻ ഭൂഖണ്ഡത്തിൽ മൊത്തത്തിലുള്ള ഇലക്ട്രിക് വാഹന രജിസ്ട്രേഷനുകൾ വർധിച്ചപ്പോഴും പൂർണമായും ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ വിൽപ്പന തുടർച്ചയായ രണ്ടാം മാസവും കുറഞ്ഞു. മത്സരം വളരുകയും യൂറോപ്യൻ സന്പദ്വ്യവസ്ഥയിലെ മാന്ദ്യം മൊത്തം കാർ വിൽപ്പനയെ ബാധിക്കുകയും ചെയ്യുന്പോൾ, ഇലോണ് മസ്കിന്റെ ബാറ്ററി-ഇലക്ട്രിക് (ബിഇവി) ബ്രാൻഡ് ഈ വർഷം ഇതുവരെ യൂറോപ്പിൽ 49 ശതമാനത്തിൽ താഴെ കാറുകൾ വിറ്റഴിച്ചതായി യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (എസിഇഎ) കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിൽ ടെസ്ലയുടെ ആകെ വിപണി വിഹിതം 1.8 ശതമാനവും ബിഇവിയിൽ 10.3 ശതമാനവുമാണ്. 2024ൽ 2.8 ശതമാനവും ബിഇവിക്ക് 21.6 ശതമാനവുമായിരുന്നു. എസിഇഎയുടെ കണക്കനുസരിച്ച് ജനുവരി, ഫെബ്രുവരി മാസക്കാലയളവിൽ ടെസ്ലയുടെ പുതിയ രജിസ്ട്രേഷനുകൾ 19,046 ആയി കുറഞ്ഞു. 2024ൽ ഈ രണ്ടുമാസങ്ങളിൽ 37,000 കാറുകളുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ മാസം 16,888 കാറുകളാണ് വിറ്റത്. 2024ലിത് 28,000നു മുകളിലായിരുന്നു.
ടെസ്ലയുടെ പഴയതും ചെറുതുമായ മോഡലുകൾ ചൈനീസ്, യൂറോപ്യൻ കാറുകളിൽ നിന്നുള്ള പുതിയ മോഡലുകളുമായി ശക്തമായ മത്സരമാണ് നേരിടുന്നത്. ഇവി വിൽപ്പന ഉയർന്നു ജനുവരി, ഫെബ്രുവരി മാസത്തിനിടെ യൂറോപ്യൻ യൂണിയനിലെ മൊത്തത്തിലുള്ള ഇലക്ട്രിക് കാർ വിൽപ്പന 28.4 ശതമാനം വർധിച്ച് 2,55,489 യൂണിറ്റായി. യൂറോപ്യൻ യൂണിയനിൽ ഈ രണ്ടു മാസം ബാറ്ററി ഇലക്ട്രിക്കിന്റെ വിപണി വിഹിതം 15.2 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11.5 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ മൊത്തം പുതിയ കാർ വിൽപ്പന 3.4 ശതമാനം കുറഞ്ഞപ്പോൾ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന തുടർച്ചയായ രണ്ടാം മാസവും വർധിച്ച് 23.7 ശതമാനത്തിലെത്തി. ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 19 ശതമാനം ഉയർന്നു. വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ പ്രധാനിയായി. 35.2 ശതമാനം വിപണി വിഹിതം നേടിയ ഹൈബ്രിഡ് 5,94,059 രജിസ്ട്രേഷനുകൾ നടത്തി. ഫെബ്രുവരിയിൽ മൊത്തം പാസഞ്ചർ കാർ രജിസ്ട്രേഷനുകളുടെ 58.4 ശതമാനവും ബാറ്ററി-ഇലക്ട്രിക്, ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡുകൾ വാഹനങ്ങളാണ് – ഒരു വർഷം മുന്പ് ഇത് 48.2 ശതമാനമായിരുന്നു.

Source link