ഓസ്കർ ജേതാവായ പലസ്തീൻ സംവിധായകനുനേരേ ആക്രമണം

ജറൂസലേം: ഓസ്കർ ജേതാവായ പലസ്തീൻ സംവിധായകൻ ഹംദാൻ ബല്ലാലിനെ ഇസ്രേലി കുടിയേറ്റക്കാർ ആക്രമിച്ചു. പുരസ്കാരം നേടിയ ‘നോ അതർ ലാൻഡ്’ സംവിധാനം ചെയ്ത നാല് സംവിധായകരിൽ ഒരാളാണ് അദ്ദേഹം. ആക്രമണത്തിനിരയായതിനു പിന്നാലെ ഹംദാൻ ബല്ലാലിനെ ഇസ്രയേൽ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തെ ഇന്നലെ വിട്ടയച്ചു. തോക്കുധാരികളും മുഖംമൂടി ധരിച്ചവരും ഇസ്രേലി യൂണിഫോം ധരിച്ചവരും ഉൾപ്പെട്ട 24 പേരടങ്ങിയ സംഘമാണ് ഗ്രാമത്തിൽ ആക്രമണം നടത്തിയതെന്ന് മറ്റൊരു സംവിധായകനായ ബാസൽ അദ്ര പറഞ്ഞു.
പുരസ്കാരം ലഭിച്ചതിനു ശേഷം എല്ലാ ദിവസവും ഏതെങ്കിലും രീതിയിൽ അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Source link