ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ മുഖ്യപരിശീലകനായി ഡേവിഡ് കറ്റാലയെ നിയമിച്ചു. യൂറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമായിരുന്ന കറ്റാല ഉടന്‍ ചുമതലയേല്‍ക്കും. 2026 വരെ ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഇദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്. സ്പെയിന്, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ പ്രഫഷണല്‍ ഫുട്ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍, മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡേവിഡ് കറ്റാല പറഞ്ഞു. ഫുട്ബോളിന്റെ ആവേശം ഓരോ ശ്വാസത്തിലുമുള്ള നാടാണിത്. വിജയങ്ങളിലേക്കുള്ള ക്ലബ്ബിന്റെ യാത്രയില്‍ ഇനി ഒരുമിച്ച് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഡേവിഡ് കറ്റാലയ്ക്ക് സാധിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. സൂപ്പര്‍ കപ്പിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരാന്‍ കറ്റാല ഉടന്‍ കൊച്ചിയിലെത്തും.
Source link