ടി. പത്മനാഭനെ സന്ദർശിച്ച് ബംഗാൾ ഗവർണർ

കണ്ണൂർ: കഥാകൃത്ത് ടി.പത്മനാഭനെ അദ്ദേഹത്തിന്റെ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിലെത്തി സന്ദർശിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്. ഇന്നലെ വൈകിട്ട് 4.15 ഓടെ എത്തിയ ആനന്ദബോസിന് സ്നേഹോഷ്മള സ്വീകരണമൊരുക്കി. അസുഖ ബാധിതനായി കുറച്ചുനാളായി വിശ്രമത്തിലാണ് ടി. പത്മനാഭൻ. കുറച്ച് സമയം സംസാരിച്ച ആനന്ദബോസ് അദ്ദേഹത്തിന് വിഷുക്കോടിയും സ്നേഹോപഹാരവും നൽകി. പൊന്നാട അണിയിച്ചു.

അദൃശ്യ നദി, എന്റെ കഥ എന്റെ ജീവിതം, ദയ, കരിവന്നൂർ എന്നീ പുസ്തകങ്ങളും നൽകി. ടി. പത്മനാഭന്റെ സഹായി രാമചന്ദ്രനും പത്മാവതിക്കും വിഷുക്കോടി സമ്മാനിച്ചു. രാജ്ഭവൻ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.പയ്യന്നൂരിൽ നടക്കുന്ന തുരീയം സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയതാണ് ആനന്ദബോസ്.


Source link
Exit mobile version