SPORTS

ഇന്ത്യയെ കുടുക്കി


ഷി​ല്ലോം​ഗ്: എ​എ​ഫ്സി 2027 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ​ക്കു സ​മ​നി​ല. ഹോം ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശു​മാ​യി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഗ്രൂ​പ്പ് സി​യി​ൽ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ടം ഒ​രു പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ തു​ട​ങ്ങി. ഹോ​ങ്കോം​ഗ്, സിം​ഗ​പ്പു​ർ ടീ​മു​ക​ളാ​ണ് ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​ക്കൊ​പ്പ​മു​ള്ള​ത്. ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കു പോ​യി​ന്‍റ് പ​ങ്കു​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ മാ​ല​ദ്വീ​പി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു കീ​ഴ​ട​ക്കി​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ നി​ഴ​ലാ​യി​രു​ന്നു ഇ​ന്ന​ലെ ക​ള​ത്തി​ൽ.

489 ദി​ന​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ ഒ​രു ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. മാ​നോ​ലൊ മാ​ർ​ക്വേ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​നു കീ​ഴി​ലെ ആ​ദ്യ ജ​യ​മാ​യി​രു​ന്നു മാ​ല​ദ്വീ​പി​ന് എ​തി​രാ​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം. ജ​യ​പ്ര​തീ​ക്ഷ ഫ​ല​മ​ണി​യി​ക്കാ​തെ​യാ​ണ് ഇ​ന്ത്യ ഇ​ന്ന​ലെ മൈ​താ​നം വി​ട്ട​ത്. വെ​റ്റ​റ​ൻ താ​രം സു​നി​ൽ ഛേത്രി ​സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നി​ൽ ഇ​റ​ങ്ങി. ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡി​നു​വേ​ണ്ടി ക​ളി​ക്കു​ന്ന ഹം​സ ചൗ​ധ​രി ബം​ഗ്ലാ​ദേ​ശി​നാ​യും സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു.


Source link

Related Articles

Back to top button