ചൈനയുടെ റബര്‍ ടാപ്പിംഗ് റോബോട്ട് കേരളത്തിനും രക്ഷയായേക്കാം

റെജി ജോസഫ് കോട്ടയം: റബര്‍ ടാപ്പിംഗ് തൊഴിലാളിക്ഷാമത്തിനു പരിഹാരമായി ചൈന നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ടാപ്പിംഗ് റോബോട്ട് വികസിപ്പിച്ചു. ചൈനീസ് ട്രോപ്പിക്കല്‍ അഗ്രികള്കച്ചറല് സയന്‍സസ് അക്കാദമിയും ബെയ്ജിംഗ് ടെക് ഫേം ഓട്ടോമോട്ടീവ് വാക്കിംഗ് ടെക്നോളജിയും ചേര്‍ന്നാണ് ടാപ്പിംഗ് റോബോട്ടുകളെ ടാപ്പിംഗ് ജോലി ഏല്‍പ്പിച്ചിരിക്കുന്നത്. ചൈനയിലെ യുനാന്‍, ഹൈനാന്‍, ഗുവാംഗ്ഡോംഗ് പ്രദേശങ്ങളില്‍ യന്ത്രങ്ങളുടെ ട്രയല്‍ റണ്‍ നടന്നു. അടുത്ത മാസം ഡാന്ഷാവു പ്രദേശത്തെ തോട്ടങ്ങളില്‍ ടാപ്പിംഗ് ജോലിക്കാരായി റോബോട്ടുകള്‍ക്ക് സ്ഥിരം നിയമനം നല്‍കും. മനുഷ്യ ടാപ്പിംഗിനേക്കാള് റോബോട്ട് ടാപ്പര്‍ കൂടുതല്‍ അളവും ഗുണമേന്മയുമുള്ള ലാറ്റക്സ് ചിരട്ടയില്‍ വീഴ്ത്തുന്നതായാണ് അവകാശവാദം. ടയര്‍ നിര്‍മാണത്തില്‍ ഉള്‍പ്പെടെ ലോകത്തെ പ്രധാന റബര്‍ ഉപഭോക്താവായ ചൈന കടുത്ത ടാപ്പിംഗ് തൊഴിലാളിക്ഷാമം നേരിടുകയാണ്. ലിതിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ട് തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ ടാപ്പിംഗ് നടത്തും. 2015ല്‍ ആരംഭിച്ച ഗവേഷണത്തിനൊടുവിലാണ് റോബോട്ട് ടാപ്പര്‍ തോട്ടത്തിലിറങ്ങിയിരിക്കുന്നത്. ഷെഡില്‍ വിശ്രമിക്കുന്ന തോട്ടം ഉടമ റിമോട്ടിലൂടെ അറിയിക്കുന്ന സമയം അനുസരിച്ച് ജോലിക്കിറങ്ങും. മണിക്കൂറില്‍ നൂറു മുതല്‍ ഇരുനൂറു വരെ റബര്‍ പട്ടയ്ക്ക് കേടോ മറ്റൊന്നും വരുത്താതെ കൃത്യമായി ടാപ്പിംഗ് നടത്തും. ജോലിക്കിടയില്‍ വേണ്ടിവന്നാല്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ യന്ത്രത്തില്‍തന്നെ ഓട്ടോമാറ്റിക് സംവിധാനമുള്ളതിനാല്‍ വന്‍കിട എസ്റ്റേറ്റുകളിലും യന്ത്രം പ്രയോജനപ്പെടും. വ്യാവസായിക തോതില്‍ ഉത്പാദനം തുടങ്ങുന്നതോടെ യന്ത്രത്തിന്റെ വില 100,000 യുവാനാ (11.8 ലക്ഷം രൂപ)യായി കുറയ്ക്കാമെന്നും എട്ടേക്കര്‍ ടാപ്പ് ചെയ്യാനുള്ളവര്‍ക്ക് ഒന്നര വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരികെ കിട്ടുമെന്നുമാണ് റോബോട്ട് കമ്പനിയുടെ പ്രതീക്ഷ.
ചെറുകിട തോട്ടം ഉടമകള്‍ ഷെയറിട്ട് യന്ത്രം വാങ്ങിയാലും നേട്ടം. റോബോട്ടുകളെ വാങ്ങി ടാപ്പിംഗ് നടത്തിക്കൊടുക്കാനാഗ്രഹിക്കുന്ന സംരംഭകര്‍ക്കും പ്രയോജനകരം. ഇന്തോനേഷ്യ, തായ്ലാന്ഡ് തുടങ്ങിയ മുന്‍നിര റബര്‍ രാജ്യങ്ങളിലെ എസ്റ്റേറ്റ് ഉടമകളും ബഹുരാഷ്ട്ര ടയര്‍ കമ്പനികളുമായി റോബോട്ട് കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്. റോബോട്ട് ഓരോ റബറിന്റെയും ചുവട്ടിലെത്തി യന്ത്രക്കൈ ഉയര്‍ത്തി ഒട്ടുപാല് പൊളിച്ച് പട്ടയില്‍ ക്രമീകരിച്ചിരിക്കുന്ന കനത്തിലും ചെരിവിലും ടാപ്പിംഗ് നടത്തുന്ന പ്രദര്‍ശന വീഡിയോ പുറത്തുവിട്ടിരുന്നു. നിലവില്‍ റോബോട്ട് ജോലിയില്‍ എണ്‍പത് ശതമാനം കൃത്യത പുലര്‍ത്തുന്നുണ്ട്. ചെറിയ പരിമിതികള്‍കൂടി മറികടന്ന് നൂറു ശതമാനം പക്കാ ടാപ്പറായി റോബോട്ടിനെ ഇറക്കാനുള്ള പരിഷ്കാരം തുടരുകയാണ്. തോട്ടത്തിന്റെ അതിരും ഓരോ റബറിന്റെ ചുവട്ടിലേക്കുള്ള വഴിയും മുന്‍കൂട്ടി ഫീഡ് ചെയ്യുതിനാല്‍ വഴി തെറ്റി അയല്‍ക്കാരുടെ തോട്ടത്തില്‍ കയറി ടാപ്പിംഗ് നടത്തുമെന്ന ആശങ്ക വേണ്ട. ഒരു മരം ടാപ്പ് ചെയ്യാന്‍ പരമാവധി അര മിനിറ്റേ വേണ്ടതുള്ളൂ. ഉടമയ്ക്ക് സ്മാര്‍ട്ട് ഫോണിലൂടെ റോബോട്ട് എത്ര കാര്യക്ഷമമായി ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടുകൊണ്ടിരിക്കാം. അധികകൂലിയോ പണിമുടക്കോ ടാപ്പിംഗ് വീഴ്ചയോ ഒന്നിലും ആശങ്കവേണ്ട. ടാപ്പിംഗ് ജോലിയിലേക്ക് ഇക്കാലത്ത് ആര്‍ക്കും താത്പര്യമില്ലെന്ന പരിമിതിക്കും റോബോട്ട് തീരുമാനമുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതേ കമ്പനി മുന്‍പ് വികസിപ്പിച്ച കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഇലക്ട്രിക് ടാപ്പിംഗ് കത്തി ഇന്തോനേഷ്യയിലും തായ്ലാന്ഡിലും ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ ഉപയോഗത്തിലുണ്ട്.

Source link