മുൻ ശ്രീലങ്കൻ സൈനിക ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി യുകെ

കൊളംബോ: മുൻ ശ്രീലങ്കൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നാലു പേർക്ക് ഉപരോധം ഏർപ്പെടുത്തി യുകെ. 2009-ൽ എൽടിടിഇയെ അമർച്ച ചെയ്യുന്നതിനായി നടത്തിയ പോരാട്ടത്തിനിടെ ഇവർ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാണു കണ്ടെത്തൽ. മുൻ സൈനിക ജനറൽ ശവേന്ദ്ര സിൽവ, നാവിക കമാൻഡർ വസന്ത കരന്നഗോഡ, കരസേന കമാൻഡർ ജഗത് ജയസൂര്യ എന്നിവരാണ് യുകെ യാത്രാവിലക്ക് ചുമത്തിയവരിൽ പ്രമുഖർ. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുമെന്നും യുകെ അറിയിച്ചു.
എൽടിടിഇയുടെ നേതാവായി പ്രവർത്തിക്കുകയും പിന്നീട് വിമതനാവുകയും ദേശീയ പാർലമെന്റിൽ മന്ത്രിയാവുകയും ചെയ്ത വിനായക മൂർത്തി മുരളീധരനെതിരേയും ഉപരോധമുണ്ട്.
Source link