26 പേർക്ക് മീഡിയ അക്കാഡമി ഫെലോഷിപ്പ്

കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ 2024-25 വർഷത്തെ മാദ്ധ്യമ ഗവേഷണ ഫെലോഷിപ്പുകൾ ചെയർമാൻ ആർ.എസ്. ബാബു പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ വിഭാഗത്തിൽ 2 പേർക്കും 75,000രൂപ വീതമുള്ള സമഗ്ര ഗവേഷണ വിഭാഗത്തിൽ 9 പേർക്കും 10,000 രൂപ വീതമുള്ള പൊതുഗവേഷണ വിഭാഗത്തിൽ 15 പേർക്കുമാണ് ഫെലോഷിപ്പ്.
കേരളത്തിലെ മാദ്ധ്യമ രംഗത്ത് പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെ കുറവ് പരിഹരിക്കാൻ സർക്കാരുമായി സഹകരിച്ച് മീഡിയ അക്കാഡമി നടത്തിയ പ്രവർത്തനം വിജയകരമായിരുന്നെന്ന് ആർ.എസ്. ബാബു പറഞ്ഞു. ഈ വിഭാഗക്കാരിൽ നിന്ന് അക്കാഡമി ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കുന്നവരെ മാദ്ധ്യമസ്ഥാപനങ്ങളിൽ നിയമിക്കുകയാണെങ്കിൽ രണ്ടുവർഷത്തേക്ക് പ്രതിമാസം 15000രൂപ വീതം സ്റ്റൈപ്പന്റ് നൽകാമെന്ന് പട്ടികജാതി/ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു അറിയിച്ചിട്ടുണ്ട്. അതോടൊപ്പം മാദ്ധ്യമ സ്ഥാപനം കുറഞ്ഞത് 5000 രൂപ കൂടി നൽകണം.
മീഡിയ അക്കാഡമി സെക്രട്ടറി അനിൽ ഭാസ്കറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Source link