KERALAM

പരീക്ഷ തീരുമ്പോൾ സംഘർഷമുണ്ടാക്കുന്ന ആഘോഷം പാടില്ല

തിരുവനന്തപുരം: വാർഷിക പരീക്ഷയുടെ അവസാന ദിനം സ്‌കൂളുകളിൽ സംഘർഷമുണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടികൾ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അദ്ധ്യാപകരുടെ പ്രത്യേകശ്രദ്ധ വേണം. സ്‌കൂൾ കോംപൗണ്ടിൽ വാഹനങ്ങളിൽ പ്രകടനം അനുവദിക്കരുത്. ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തണം. വിദ്യാഭ്യാസ ഓഫീസർമാരുടെ ഉത്തര- ദക്ഷിണ മേഖല ഓൺലൈൻ യോഗങ്ങളിലാണ് മന്ത്രിയുടെ നിർദ്ദേശം.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവഗാഹമുണ്ടാക്കേണ്ടതും ലഹരി ലഭിക്കുന്ന വഴികൾ തടയേണ്ടതും അടിയന്തര ആവശ്യമാണ്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button