‘ഞാൻ എങ്ങും പറഞ്ഞിട്ടില്ല മക്കളെ പോറ്റാനാണ് റീൽ ചെയ്യുന്നതെന്ന്’; എന്ത് വേണമെങ്കിലും പറഞ്ഞോളു, പക്ഷേ ഒരു കാര്യം ചെയ്യരുത്

അടുത്തിടെയാണ് കൊല്ലം സുധിയുടെ ഭാര്യയും ദാസേട്ടൻ കോഴിക്കോടും ഒന്നിച്ചുള്ള റീൽ സോഷ്യൽ മീഡിയയിൽ വൈറലായത്. ചാന്തുപൊട്ട് എന്ന ചിത്രത്തിലെ പാട്ടിനായിരുന്നു ഇരുവരും റീൽ ചെയ്തത്. ഇതിനുതാഴെ നിരവധി മോശം കമന്റുകൾ വന്നിരുന്നു.
അത്തരത്തിൽ ‘മക്കളെ പോറ്റാൻ ശരീരത്തിലും വയറിലുമൊക്കെ തൊടാൻ സമ്മതിക്കുന്ന പെണ്ണ്. ഇതല്ലാതെ വേറെ റീൽ ചെയ്യാമായിരുന്നു’- എന്ന കമന്റിന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകിയിരിക്കുകയാണ് രേണു സുധി.
‘എന്റെ ദൈവമേ ഏത് സോംഗിന് റീൽസ് ചെയ്യണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്. അത് ഈ പറഞ്ഞ ഇവരാണോ തീരുമാനിക്കുന്നത്. റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണോ? എന്റെ മക്കളെ പോറ്റാനാണ് റീൽ ചെയ്യുന്നതെന്ന് നിങ്ങളോട് ആരാ പറഞ്ഞത്?
ഞാനൊരു നാടക ആർട്ടിസ്റ്റാണ്. നാടകം ചെയ്യുന്നത് എന്റെ പ്രൊഫഷൻ ആണ്. എന്റെ മക്കളെ പോറ്റാൻ തന്നെയാണ്. റീൽ ചെയ്യുന്നത് എന്റെ ഇഷ്ടമാണ്. വയറിൽ പിടിക്കുന്നത് ക്യാമറയുടെ മുന്നിലാണ്. അല്ലാതെ ഒളിച്ചുപോയി വയറിൽ പിടിക്കുകയല്ല. ഇത് അഭിനയമാണ്. കമന്റിട്ട ഫെയ്ക്കിനോടാണ് പറയുന്നത്. ഞാൻ എങ്ങും പറഞ്ഞിട്ടില്ല മക്കളെ പോറ്റാനാണ് റീൽ ചെയ്യുന്നതെന്ന്. ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടി വന്നാൽ അഭിനയിക്കും. ഞാനൊരു ആർട്ടിസ്റ്റാണ്.’- രേണു സുധി വ്യക്തമാക്കി.
‘ആണ് പെൺവേഷം കെട്ടിയെന്നാണോ കമന്റ്. ട്രാൻസ്‌ജെൻഡറിനെ അല്ലേ ഉദ്ദേശിച്ചത്. എനിക്കവരെ ഇഷ്ടമാണ്. പെരുമ്പാവൂരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ചേച്ചിയുടെ അമ്മയെപ്പോലെയാണെന്ന് കമന്റ് വന്നിരുന്നു. ആ ചേച്ചിയുടെ അമ്മയെപ്പോലെയാണെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. എനിക്ക് അവരെ ഇഷ്ടമാണ്. എലിയെ പോലെയാണെന്ന് കമന്റ് ചെയ്തവരെയുണ്ട്. എനിക്ക് എലിയെ ഇഷ്ടമാണ്. അതൊരു ജീവിയാണ്. എനിക്ക് അതൊന്നും വിഷയമല്ല. പക്ഷേ തെറി വിളിക്കരുത്. എന്നെക്കാണാൻ കൊള്ളത്തില്ലെന്നോ ഹാൻസ് വച്ച പല്ലെന്നൊക്കെ പറഞ്ഞോ വിഷയമല്ല. പക്ഷേ തെറി വിളിക്കരുത്. അത്രേയുള്ളൂ’- രേണു പ്രതികരിച്ചു.
TAGS: RENU SUDHI, MOVIENEWS, VIRALVIDEO, DASETTAN KOZHIKODE, SOCIAL MEDIA, KOLLAM SUDHI
Source link