പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം, ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട് : താമരശേരിയിൽ പൊലീസ് പിടികൂടിയ യുവാവ് എം.ഡി.എം.എ വിഴുങ്ങിയതായി സംശയം. താമരശേരി അരയേറ്റുംചാലിൽ സ്വദേശി ഫായിസിനെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ ഇയാൾ എം.ഡി.എം.എ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഫായിസ് വീട്ടിൽ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. പൊലീസ് എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ എം.ഡി.എം.എ വിഴുങ്ങിയതായാണ് സംശയം. ആദ്യം താമരശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
രണ്ടാഴ്ച മുൻപ് താമരശേരിയിൽ നിന്ന് പിടികൂടിയ യുവാവ് എം.ഡി.എം.എ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു, താമരശേരി അമ്പായത്തോട് വച്ച് പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് പാക്കറ്റ് മയക്കുമരുന്ന വിഴുങ്ങിയ ഷാനിദ് എന്ന യുവാവാണ് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്.
Source link